അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണി പ്രതിയായി തുടരും

1597

അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി മന്ത്രി
മന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി
തള്ളി. കേസില്‍ എംഎം മണി പ്രതിയായി തുടരും. പ്രതിപ്പട്ടികയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വാദവും കോടതി അംഗീകരിച്ചിട്ടുണ്ട്. കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മണി സമർപ്പിച്ച വിടുതൽ ഹർജിയിലാണ് മുട്ടം സെഷൻസ് കോടതിയുടെ വിധി വന്നിരിക്കുന്നത്.

ഈമാസം 9നായിരുന്നു വിധി പറയേണ്ടിയിരുന്നത്. എന്നാല്‍ 9ന് കോടതി കൂടിയ ഉടനെ കേസ് മാറ്റി വയ്ക്കുന്നതായി ജ്ഡ്ജി അറിയിക്കുകയായിരുന്നു. അഞ്ചേരി ബേബി വധക്കേസ് അട്ടിമറിക്കാനാണ് മണിയെ മന്ത്രിയാക്കിയതെന്ന് ബിജെപി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മണിയുടെ വണ്‍ ടു ത്രീ പ്രസംഗത്തോടെയാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ തുടങ്ങിയത്. 1982 നവംബര്‍ 13 നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്.

എംഎം മണി, കെകെ ജയചന്ദ്രൻ എന്നിവർ ചേർന്നാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷൻ വാദം. ഹൈക്കോടതി ഉൾപ്പെടെ തള്ളിയ കേസിൽ പുനരന്വേഷണം നടത്താനാകില്ലെന്നു പ്രതിഭാഗവും വാദിക്കുന്നു. മന്ത്രിയായ എംഎം മണിക്കും സിപിഎമ്മിനും വിധി നിർണായകമാണ്.