Wednesday, August 12, 2020
Home Blog

എം.എ ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുൻ മന്ത്രിയുമായ എം.എ ബേബിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ബെറ്റിക്കും രോഗം വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി എം.എ ബേബി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയാം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1251 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗബാധിതരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ ഇന്നും ആയിരം കടന്നു. 1061 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. മ‌റ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ 94...

നഗ്നമേനിയിലെ ചിത്രം വര: രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തളളി

നഗ്ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തളളി. പ്രാഥമിക പരിശോധനയിൽ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഹർജി തളളിയത്. പ്രായപൂർത്തിയാവാത്ത കുട്ടിയെക്കൊണ്ട് തന്റെ അർദ്ധനഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് കേസ്. ബാലാവകാശകമ്മീഷനും കേസെടുത്തിരുന്നു. സ്ത്രീശരീരത്തെക്കുറിച്ചുളള കപട സദാചാര ബോധത്തെയും ലൈംഗികതയെ കുറിച്ചുളള മിഥ്യാധാരണകൾക്കുമെതിരെ...

തമിഴ്‌നാട്ടിലെ ഡിഎംകെ എംഎല്‍എ ബിജെപിയിലേക്ക്

തമിഴ്‌രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ച് ഡിഎംകെ എംഎല്‍എ ബിജെപിയിലേക്ക്. ഡിഎംകെ നേതാവ് കെ കെ ശെല്‍വം ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കമാണ് ഡിഎംകെ നേതാവിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഇന്ന് വൈകീട്ട് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ സാന്നിധ്യത്തില്‍ ശെല്‍വം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഎംകെ എംഎല്‍എയും ചെന്നൈ വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായിരുന്ന ജെ അന്‍പളഗന്റെ മരണത്തിന് പിന്നാലെ ചിത്രരാസുവിനെ നേതൃനിരയിലേക്ക് കൊണ്ടുവന്നതാണ് പാര്‍ട്ടി വിടാന്‍ കെ കെ ശെല്‍വത്തെ...

അമിതാഭ് ബച്ചന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; ആശുപത്രി വിട്ടു

കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു. മകനും നടനുമായ അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.23 ദിവസത്തിനു ശേഷമാണ് ബച്ചന്‍ ആശുപത്രി വിട്ടത്. 'എന്റെ പിതാവിന്, പുതിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി' അഭിഷേക് ട്വിറ്ററില്‍ കുറിച്ചു. ജൂലൈ 12നാണ് അമിതാഭ് ബച്ചനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. കൊവിഡ് സ്ഥിരീകരിച്ച ഐശ്വര്യാ...

അമിത് ഷായ്ക്ക് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് രോഗ വിവിരം അറിയിച്ചത്. കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. താനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരില്‍ കൊവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായാണ്. അതേസമയം തന്റെ ആരോഗ്യനിലയില്‍ ഭയപ്പെടേണ്ടതായ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കടകംപള്ളിയുടെ മകന് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തിലായിരുന്നു. കടകംപള്ളിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എന്റെ മകന് കൊവിഡ് പോസിറ്റീവാണെന്ന്...

ഓഗസ്റ്റ് മൂന്ന് മുതല്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ഓഗസ്റ്റ് മൂന്ന് മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളും. ഇത് തീവ്രന്യൂനമർദ്ദമായാൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് മൂന്ന്, നാല് തിയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. കഴിഞ്ഞ രണ്ട് വർഷവും ഓഗസ്റ്റിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് അതിശക്തമായ മഴയും പ്രളയവുമുണ്ടായത്. മണിക്കൂറിൽ 40 മുതൽ 50 കി മി...

കിളിമാനൂര്‍ പോലീസ് പിടികൂടിയ മോഷണക്കേസ് പ്രതിക്ക് കോവിഡ്

മോഷണക്കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പനപ്പാംകുന്ന് സ്വദേശിയായ പ്രതി നിലവില്‍ വര്‍ക്കലയിലെ എസ്.ആര്‍. ആസ്പത്രിയില്‍ ക്വാറന്റൈനിലായിരുന്നു. ജൂലായ് 17-നാണ്  കിളിമാനൂർ സരളാ ആശുപത്രി ക്ക്സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്ന ഒരുകുട്ടിയുടെ മാല പൊട്ടിച്ച് കടന്ന പനപ്പാംകുന്ന് സ്വദേശിയായ മൊഷ്ടാ വിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു കൊടതി  നിർദ്ദേശ പ്രകാരംഅയാളെ സാബ് പരിശോധന ക്ക് ശേഷം ക്വാറൻറയിൻകേന്ദ്രത്തിലാക്കിയിരുന്നു ഇന്ന് സാബ്ഫലം വന്നപ്പോൾ മൊഷ്ടാവിന് പോസിറ്റീവ്. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ 16 പോലീസ് ഉദ്യോഗസ്ഥർ ഇന്ന് കൊവിഡ് പരിശോധന നടത്തി അതിൻറെഫലം പ്രതീക്ഷിക്കുന്നു മറ്റുള്ള പോലീസുകാർ...

ഫിറോസ് കുന്നുംപറമ്ബില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി

അമ്മയുടെ ചികിത്സക്കായി സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം തേടിയ വര്ഷയെ ഭീഷണിപ്പെട്ടുത്തിയ കേസില് പ്രതിയായ ഫിറോസ് കുന്നുംപറമ്ബില് ഹൈക്കോടതിയില് മുന്കൂര് ജാമ്യം തേടി. ജാമ്യാപേക്ഷ കോടതി പൊലീസിന്റെ വിശദീകരണത്തിനായി തിങ്കളാച്ചത്തേക്ക് മാറ്റി. മാതാവിന്റെ കരള് മാറ്റ ശസ്ത്രക്രിയക്ക് സമൂഹമാധ്യമങ്ങളിലൂടെ സമാഹരിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ഫിറോസിനെതിരായ പരാതി.തളിപ്പറമ്ബ് സ്വദേശി വര്ഷയുടെ പരാതിയിലാണ് ചേരാനെല്ലൂര് പൊലീസ് കേസെടുത്തിട്ടുള്ളത്.

ഹൃദയശസ്ത്രക്രിയയ്ക്ക് ലക്ഷദ്വീപിൽ നിന്നു കൊച്ചിയില്‍ എത്തിച്ച നവജാതശിശു മരിച്ചു

ഹൃദയശസ്ത്രക്രിയയ്ക്ക് ലക്ഷദ്വീപിൽ നിന്നു കൊച്ചിയില്‍ എത്തിച്ച നവജാതശിശു മരിച്ചു. ഒന്‍പതു ദിവസം പ്രായമായ കുഞ്ഞിനെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഹെലികോപ്റ്ററില്‍ എത്തിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹെലികോപ്റ്ററിൽ ഇന്ന് ഉച്ചയോടെയാണ് കുഞ്ഞിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയ ആംബുലൻസിൽ ലിസി ആശുപത്രിയിലേക്കു യാത്ര ചെയ്യുന്നതിനിടെയാണ് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉച്ചയ്ക്കു രണ്ടുമണിക്കാണ് കുട്ടിയെ ലക്ഷദ്വീപിലെ അഗത്തിയിൽ നിന്നു നെടുമ്പാശേരിയിലെത്തിച്ചത്. തുടർന്നു ലക്ഷദ്വീപ് മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ ആംബുലൻസിൽ ലിസിയിലേക്കു കൊണ്ടുവരികയായിരുന്നു. മുൻകൂട്ടി അറിയിപ്പു ലഭിച്ചിരുന്നതിനാൽ കുട്ടിയെത്തിയാലുടൻ ചികിത്സ ആരംഭിക്കാനുള്ള...
3

Latest article

എം.എ ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുൻ മന്ത്രിയുമായ എം.എ ബേബിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ബെറ്റിക്കും രോഗം വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

നഗ്നമേനിയിലെ ചിത്രം വര: രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തളളി

നഗ്ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തളളി. പ്രാഥമിക പരിശോധനയിൽ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ...

തമിഴ്‌നാട്ടിലെ ഡിഎംകെ എംഎല്‍എ ബിജെപിയിലേക്ക്

തമിഴ്‌രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ച് ഡിഎംകെ എംഎല്‍എ ബിജെപിയിലേക്ക്. ഡിഎംകെ നേതാവ് കെ കെ ശെല്‍വം ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കമാണ് ഡിഎംകെ...